ബോണക്കാട്ട് വീണ്ടും കുരിശ് നാട്ടാനുള്ള ആവശ്യം ഹൈക്കോടതി തള്ളി

Wednesday 28 March 2018 2:12 am IST
"undefined"

കൊച്ചി : ബോണക്കാട് കുരിശുമലയിലെ നശിപ്പിക്കപ്പെട്ട കുരിശ് പുന: സ്ഥാപിക്കണമെന്ന് ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 

കുരിശുമല തീര്‍ത്ഥാടനം തടയരുതെന്നാവശ്യപ്പെട്ട് റെക്ടര്‍ ജി ക്രിസ്തുദാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് വിശദമായ വാദത്തിന് മാറ്റി.

ബോണക്കാട് വനമേഖലയില്‍ തീര്‍ത്ഥാടനത്തിന്റെ മറവില്‍ കൈയേറ്റത്തിന് നീക്കമുണ്ടെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി സുരേന്ദ്രന്‍ കാണിയടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജയില്‍ വനമേഖലയിലെ കടന്നുകയറ്റം തടയാന്‍ നടപടി വേണമെന്ന് ഇടക്കാല ഉത്തരവ് നേരത്തെ നല്‍കിയിരുന്നു. ഇതു നിലവിലുള്ള സാഹചര്യത്തില്‍ മറ്റൊരു ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി മാറ്റിയത്. 

പാലോട് റിസര്‍വ് വന മേഖലയില്‍പെടുന്ന പ്രദേശത്ത് കടന്നു കയറ്റം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നു കോടതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.