ട്രഷറിയില്‍ ബില്ലുകള്‍ക്ക് അപ്രഖ്യാപിത നിയന്ത്രണം

Wednesday 28 March 2018 2:54 am IST
അടിയന്തര സ്വഭാവമല്ലാത്ത ബില്ലുകള്‍ മാറ്റി വയ്ക്കാനാണ് നിര്‍ദ്ദേശം. ഓഫീസ് ചെലവുകളുടെ ബില്ലുകളാണ് കൂടുതലും മാറാത്തത്. സോഫ്്റ്റ് വെയറിലെ തകരാര്‍മൂലം ബില്ലുകള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം.

കോട്ടയം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ചെലവ് വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികനില പരുങ്ങലില്‍. ഇതിനെ തുടര്‍ന്ന് ട്രഷറികളില്‍ ബില്ലുകള്‍ മാറുന്നതിന് അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സ്വഭാവമല്ലാത്ത ബില്ലുകള്‍ മാറ്റി വയ്ക്കാനാണ് നിര്‍ദ്ദേശം. ഓഫീസ് ചെലവുകളുടെ ബില്ലുകളാണ് കൂടുതലും മാറാത്തത്. സോഫ്്റ്റ് വെയറിലെ തകരാര്‍മൂലം ബില്ലുകള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം.

ഓഫീസുകളിലെ വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയ ചെലവുകളുടെ ബില്ലുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഓഫീസ് മേലാധികാരിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്. ഇത് ഇപ്പോള്‍ തത്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. കരാറുകാരുടെ ബില്ലുകളും പിടിച്ച് വയ്ക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് കരാറുകാര്‍ക്ക് മാത്രം 1,500 കോടി കൊടുത്ത് തീര്‍ക്കാനുണ്ട്. 

പദ്ധതി നിര്‍വഹണം അവസാനിക്കുന്ന സമയമായതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് ട്രഷറിയിലെത്തുന്നത്. ഇത് മുഴുവന്‍ മാറാനുളള ധനസ്ഥിതി ഇപ്പോഴില്ല. ഏകദേശം 2,000 കോടിയുടെ ബില്ലുകള്‍ ഇനി വരുന്ന 31ന് മുമ്പായി മാറേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് അടിയന്തര സ്വഭാവമല്ലാത്ത ബില്ലുകള്‍ മാറണ്ടെന്ന നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. 

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധന 

കോട്ടയം: ഏപ്രില്‍ 1 മുതല്‍ സര്‍ക്കാരിന്റെ എല്ലാ സേവനങ്ങള്‍ക്കും നിലവിലുള്ള നിരക്കിനെക്കാളും അഞ്ച് ശതമാനം അധികം കൊടുക്കേണ്ടി വരും. നിരക്കുകളിലെ വര്‍ദ്ധന ബജറ്റില്‍ പറഞ്ഞിരുന്നു. പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും നികുതിയേതര വരുമാനത്തില്‍ വര്‍ദ്ധനവ്   വരുത്തുന്നതിന് വേണ്ടിയാണ് നിരക്കുകള്‍ കൂട്ടിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.