ബീജിങ്: ചൈന കപ്പ് ഫുട്ബോള്‍ കിരീടം ഉറുഗ്വെയ്ക്ക്. ഫൈനലില്‍ വെയ്ല്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. എഡിസണ് കവാനിയാണ് ഉറുഗ്വെയുടെ വിജയഗോള്‍ നേടിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 49-ാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോള്‍. പന്തടക്കത്തില്‍ ഇരുടീമുകളും തുല്യത പാലിച്ചെങ്കിലും ഷോട്ടുകള്‍ തൊടുക്കുന്നതില്‍ വെയ്ല്‍സായിരുന്നു മുന്നില്‍. എന്നാല്‍ ഉറുഗ്വെ ഗോളിയുടെ ഉജ്ജ്വല പ്രകടനത്തിന് മുന്നില്‍ അവരുടെ ഷോട്ടുകളൊന്നും ലക്ഷ്യത്തിലെത്തിയില്ല. ചൈനക്കെതിരെ ഹാട്രിക്ക് നേടിയ സൂപ്പര്‍താരം ഗരെത് ബെയ്ല് ഫൈനലില്‍ നിറം മങ്ങിയതും വെയ്ല്‍സിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: