കീഴടങ്ങില്ല കീഴാറ്റൂര്‍- ഏപ്രില്‍ മൂന്നിന് ബിജെപി കര്‍ഷക രക്ഷാ മാര്‍ച്ച്

Wednesday 28 March 2018 4:37 am IST

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന പേരില്‍ ഏപ്രില്‍ മൂന്നിന് ബിജെപി കര്‍ഷകരക്ഷാ മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10ന് കീഴാറ്റൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് ആറിന് കണ്ണൂരില്‍ സമാപിക്കും. മാര്‍ച്ചില്‍ നന്ദിഗ്രാമിലെ സമരനായകരെയും അണിനിരത്തും. കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍, സാഹിത്യകാരന്‍മാര്‍ തുടങ്ങിയവരെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. 

വയല്‍ നികത്തലിനെതിരെ വയല്‍ക്കിളികള്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുകയാണെങ്കില്‍ ബിജെപി ധാര്‍മ്മികമായ പിന്‍തുണ നല്‍കുമെന്നും ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.