മലപ്പുറത്ത് ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

Wednesday 28 March 2018 7:56 am IST
വള ചാക്കുകള്‍ക്കിടിയില്‍ ഒളിപ്പിച്ച നിലയലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പടെയുള്ളവയാണ് പിടിച്ചെടുത്തത്.
"undefined"

മലപ്പുറം: കൊണ്ടോട്ടിയില്‍ പിടിച്ചെടുത്തത് വന്‍ സ്‌ഫോടക ശേഖരം. ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതു പിടികൂടിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പതിനായിരം ഡിറ്റണേറ്ററുകളും 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകളും 10 പായ്ക്കറ്റ് ഫ്യൂസ് വയറും. മോങ്ങത്തെ ഗോഡൗണില്‍നിന്നാണ് വന്‍തോതില്‍ സ്‌ഫോടക വസ്തുപിടിച്ചെടുത്തത്. 

സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോഡൗണില്‍ പോലീസിന്റെ പരിശോധന തുടരുകയാണ്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്‌ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കൂ. ഗോഡൗണിന്റെ ഉടമയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ പരിശോധനയിലാണ് മോങ്ങത്ത് ലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. 

ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിയത്. ഇതിനു പിന്നാലെ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുകയായിരുന്ന ഗോഡൗണില്‍ പരിശോധന നടത്തിയതോടെയാണ് വലിയ തോതില്‍ സ്‌ഫോടക വസ്തുകണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.