കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന

Wednesday 28 March 2018 8:26 am IST
ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. ഉത്തരകൊറിയന്‍ മാധ്യമങ്ങളും കിമ്മിന്റെ സന്ദര്‍ശന വാര്‍ത്ത ശരിവച്ചിട്ടുണ്ട്.
"undefined"

ബീജിംഗ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. ഉത്തരകൊറിയന്‍ മാധ്യമങ്ങളും കിമ്മിന്റെ സന്ദര്‍ശന വാര്‍ത്ത ശരിവച്ചിട്ടുണ്ട്.

മാര്‍ച്ച് 25നാണ് കിമ്മിന്റെ ചൈന സന്ദര്‍ശനം ആരംഭിച്ചത്. 28നാണ് സന്ദര്‍ശനം അവസാനിക്കുകയെന്നാണ് സൂചന. കിമ്മിന്റെ ചൈന സന്ദര്‍ശനം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. കിമ്മും ഷീയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.

2011ല്‍ ഉത്തരകൊറിയന്‍ മേധാവിയായി സ്ഥാനമേറ്റതിനു ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.