ആരാധകരോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ

Wednesday 28 March 2018 7:39 am IST
ദക്ഷിണാഫ്രിക്കന്‍ ടീമിനോടും മാപ്പ് പറയുന്നതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വിഷയത്തില്‍ 24 മണിക്കൂറിനകം നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
"undefined"

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കന്‍ ടീമിനോടും മാപ്പ് പറയുന്നതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വിഷയത്തില്‍ 24 മണിക്കൂറിനകം നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ബാന്‍ക്രാഫ്റ്റിനും മാത്രമാണ് പങ്കുള്ളതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിശീലകന്‍ ഡാരന്‍ ലിമാന് സംഭവത്തില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മൂന്നു താരങ്ങളെയും തുടര്‍ മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇവര്‍ക്ക് പകരം മാത്യു റെന്‍ഷോ, മാക്സ് വെല്‍, ജോ ബേണ്‍സ് എന്നിവരെ അവസാന ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ടിം പെയ്നായിരിക്കും അവസാന ടെസ്റ്റില്‍ ഓസിസിനെ നയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.