സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍

Wednesday 28 March 2018 9:53 am IST
സിംഗിള്‍ എന്‍ട്രി വിസയാകും നല്‍കുകയെന്നും അത് 30 ദിവസത്തേക്കാണ് നല്‍കുകയെന്നുമാണ് വിവരം. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനിച്ചത്.
"undefined"

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങും. സൗദിടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് എന്ന് മുതല്‍ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. 

സിംഗിള്‍ എന്‍ട്രി വിസയാകും നല്‍കുകയെന്നും അത് 30 ദിവസത്തേക്കാണ് നല്‍കുകയെന്നുമാണ് വിവരം. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം 30 മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. 

ഫാമിലി വിസ, ജോബ് വിസ തുടങ്ങിയവയും ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.