വാഷിങ്ടണ്‍: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസിയെ അമേരിക്കയില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കി. പാക്ക് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ പരിശോധനകളുടെ ദൃശ്യങ്ങള്‍ അടക്കംതന്നെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ബെല്‍റ്റ് ഇട്ട് കൈയ്യില്‍ കോട്ടും തൂക്കിയിട്ട് ബാഗുമായി നടന്നു നീങ്ങുന്ന ഷാഹിദിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം അമേരിക്കയിലെ വിമാനത്താവളത്തിലാണെന്നാണ് മാധ്യമം അവകാശപ്പെടുന്നത്. സുഖമില്ലാതെ കിടക്കുന്ന സഹോദരിയെ കാണുന്നതിനാണ് പാക്ക് പ്രധാനമന്ത്രി അമേരിക്കയില്‍ എത്തിയത്. ഇതിനിടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക്കിസ്ഥാന്റെ ഭരണകൂടത്തിന്റെ ഭാഗമായ വ്യക്തികള്‍ക്കെതിരെ അമേരിക്ക വിസാ നിയന്ത്രണം അടക്കമുള്ളവ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ദൃശ്യങ്ങളടക്കം പുറത്തുവന്നിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: