കെഎസ്ആര്‍ടിസി ബസിനുനേരെ ബംഗളൂരു-മൈസൂരു ഹൈവേയില്‍ ആക്രമണം

Wednesday 28 March 2018 11:37 am IST
ജീപ്പിലെത്തിയ ഒരു സംഘം ബസിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തി വച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ബസ് തൊട്ടി ല്‍പാലം ഡിപ്പോയില്‍നിന്നും യാത്രപുറപ്പെട്ടത്. തിരിച്ചുവരുമ്പോഴായിരുന്നു അക്രമണം.
"undefined"

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിനുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് തൊട്ടില്‍പാലത്തുനിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച അര്‍ധരാത്രി ബംഗളൂരു-മൈസൂരു ഹൈവേയില്‍ ചന്നപട്ടണയിലായിരുന്നു സംഭവം. 

ജീപ്പിലെത്തിയ ഒരു സംഘം ബസിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തി വച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ബസ് തൊട്ടി ല്‍പാലം ഡിപ്പോയില്‍നിന്നും യാത്രപുറപ്പെട്ടത്. തിരിച്ചുവരുമ്പോഴായിരുന്നു അക്രമണം. കുട്ടവഴിതിരിച്ചുപോരുന്ന ബസാണിത്. മുന്‍ഭാഗത്തെ ചില്ലുകള്‍ കല്ലറില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. 

രാവിലെ ഒമ്പതിന് തൊട്ടില്‍പാലത്തുനിന്നും ബംഗളൂരുവിലേക്ക് നടത്തേണ്ടിയിരുന്ന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി തൊട്ടില്‍പ്പാലം ഡിപ്പോ അധികൃതര്‍ അറിയിച്ചു.കെ എസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നേരത്തേയും ബംഗളൂരു ഹൈവേയില്‍വച്ച് ആക്രമണമുണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.