മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പ്രതിപക്ഷം

Wednesday 28 March 2018 11:49 am IST
പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയിരിക്കുകയാണെന്നും നിയമസഭയെ മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്രയെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് തിരക്കുകള്‍ ഉണ്ടാകുമെന്നും എന്നാല്‍ സഭയിലെത്തേണ്ടതിന്റെ ഗൗരവം മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
"undefined"

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ നിന്നും കഴിഞ്ഞ മൂന്നു ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും കൂടുകയും പോലീസ് തന്നെ നിയമലംഘനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി എവിടെപ്പോയെന്ന് പ്രതിപക്ഷം ചോദിച്ചു.

പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയിരിക്കുകയാണെന്നും നിയമസഭയെ മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്രയെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് തിരക്കുകള്‍ ഉണ്ടാകുമെന്നും എന്നാല്‍ സഭയിലെത്തേണ്ടതിന്റെ ഗൗരവം മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന്‍ എംഎല്‍എയാണ് ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മുഖ്യമന്ത്രി സഭയില്‍ ഇല്ലെന്ന കാര്യം മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്ന് ദിവസമായി മുഖ്യമന്ത്രി സഭയില്‍ ഇല്ലെന്ന കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.