നടിയെ ആക്രമിച്ച കേസ്​ പരിഗണിക്കുന്നത്​ ഏപ്രില്‍ 11ലേക്ക്​ മാറ്റി

Wednesday 28 March 2018 12:26 pm IST
"undefined"

കൊച്ചി: നടിയെ  ആക്രമിച്ച കേസ്​ പരിഗണിക്കുന്നത്​ ഏപ്രില്‍ 11ലേക്ക്​ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്​ കേസി​ൻ്റെ വിചാരണ രണ്ടാഴ്​ചത്തേക്ക്​​ നീട്ടിയത്​. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇതിനുള്ള സാവകാശത്തിനായാണ്​ കേസ്​ പരിഗണിക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ മാറ്റിയത്​.

കേ​സിൻ്റെ വി​ചാ​ര​ണ ന​ട​പ​ടി​ക്ക്​ ദി​ലീ​പ്​ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ ഇന്ന്​ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലു​ള്ള​വ​ര​ട​ക്കം 12 പ്ര​തി​ക​ളോ​ടും നേ​രി​ട്ട്​ ഹാ​ജ​രാ​കാ​നാ​ണ്​ നേരത്തെ കോടതി ഉത്തരവിട്ടിരുന്നത്​. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.