വിമാന ജീവനക്കാരിയെ കടന്നു പിടിച്ചയാൾ അറസ്റ്റിൽ

Wednesday 28 March 2018 2:38 pm IST
"undefined"

ന്യൂദല്‍ഹി: എയര്‍ വിസ്​താരയുടെ ജീവനക്കാരിയെ കടന്നുപിടിച്ച 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു.  ബിസിനസുകാരനായ രാജീവ്​ വാസന്ത്​ ദാനിയാണ് ജീവനക്കാരിയുടെ പരാതിയെതുടർന്ന് പോലീസ് പിടിയിലായത്. 

ലഖ്​നോ- ദല്‍ഹി വിമാനത്തില്‍ മാര്‍ച്ച്‌​ 24നാണ്​ സംഭവം നടന്നത്​. ദല്‍ഹിയില്‍ വിമാനമിറങ്ങുന്നതിനിടെയായിരുന്നു ബിസിനസുകാരന്‍ എയര്‍ ഹോസ്​റ്റസിനോട്​ അപമര്യാദയായി പെരുമാറിയത്​. 

സംഭവത്തെ തുടര്‍ന്ന്​ വിവരം അധികൃതരെ അറിയിക്കുകയും ​ഉടന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വിമാനമിറങ്ങുന്നതിനിടെ ബിസിനസുകാരന്‍ അസ്വസ്​ഥതയുണ്ടാക്കും വിധം തന്നെ സ്പര്‍ശിച്ചുവെന്നാണ്​ യുവതിയുടെ പരാതി​. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.