വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

Wednesday 28 March 2018 2:28 pm IST
വിവാദവുമായി ബന്ധപ്പെട്ട് വാര്‍ണര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ഇതോടെ ഐപിഎലില്‍ വാര്‍ണറുടെ പങ്കാളിത്തവും സംശയത്തിന്റെ നിഴലിലാണ്. നേരത്തെ വാര്‍ണറെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലം ടെസ്റ്റില്‍നിന്നും നീക്കിയിരുന്നു.
"undefined"

ന്യൂദല്‍ഹി: ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ഉടന്‍ തന്നെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നും സണ്‍റൈസേഴ്‌സ് ഹൈദരബാദ് ടീം അറിയിച്ചു. 

വിവാദവുമായി ബന്ധപ്പെട്ട് വാര്‍ണര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ഇതോടെ ഐപിഎലില്‍ വാര്‍ണറുടെ പങ്കാളിത്തവും സംശയത്തിന്റെ നിഴലിലാണ്. നേരത്തെ വാര്‍ണറെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലം ടെസ്റ്റില്‍നിന്നും നീക്കിയിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനവും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിവാദത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്തും രാജിവച്ചിരുന്നു. പകരം അജിങ്ക്യ രഹാനെയാണ് റോയല്‍സിനെ നയിക്കുക. അടുത്ത മാസം ഏപ്രില്‍ ഏഴ് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.