യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശം: ദേവസ്വം ചര്‍ച്ചചെയ്യും; സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

Wednesday 28 March 2018 3:22 pm IST
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം നിയമത്തില്‍ മാറ്റം ആവശ്യമെങ്കില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷേത്രാനുഷ്ഠാനവും ചട്ടവം പ്രകാരം വിയോജിപ്പുള്ള ക്ഷേത്രം തന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തും.
"undefined"

കൊച്ചി: ഗായകന്‍ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുന്നതു സംബന്ധിച്ച ദേവസ്വം ബോര്‍ഡ് തീരുമാനം വരുന്നു. ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകള്‍ ആവശ്യം ശക്തമാക്കിയതിനെ തുടര്‍ന്നാണ് പുതിയ സമീപനം. 'ജനം ടിവി' നടത്തിയ അഭിപ്രായ രൂപീകരണ പ്രചാരണമാണ് നടപടികള്‍ വേഗത്തിലാക്കിയത്. 

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം നിയമത്തില്‍ മാറ്റം ആവശ്യമെങ്കില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷേത്രാനുഷ്ഠാനവും ചട്ടവം പ്രകാരം വിയോജിപ്പുള്ള ക്ഷേത്രം തന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തും.

കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലാണ് യേശുദാസ് പഴയ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന വിഷയം ഉയര്‍ത്തിയത്. താന്‍ പുഴുവോ ഈച്ചയോ ആയിരുന്നുവെങ്കില്‍ ഗുരുവായൂര്‍ പ്രവേശനത്തിന് തടസമുണ്ടാകുമായിരുന്നില്ലെന്ന് യേശുദാസ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ജനം ടിവി പ്രചാരണവും അഭിപ്രായ സ്വരൂപീകരണവും നടത്തിയത്. ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദുഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി പ്രമുഖ വ്യക്തികള്‍ എന്നിങ്ങനെ വിവിധ കോണുകളില്‍നിന്നുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടു പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.