ന്യൂദൽഹി: ചോദ്യപേപ്പർ ചോർന്നെന്ന വിവാദത്തെ തുടർന്ന് സിബിഎസ്ഇ 2018ലെ പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പ്ലസ്ടുവിലെ എക്ണോമിക്സ് പരീക്ഷയും രണ്ടാമത് നടത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സിബിഎസ്ഇയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് ദിവസമാണെന്നത് അറിയിച്ചിട്ടില്ല.
പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും പ്ലടുവിലെ എക്ണോമിക്സ് പരീക്ഷയുടെയും ചോദ്യപേപ്പർ വാട്സ്ആപ് വഴി ചോർന്നുവെന്നായിരുന്നു ആരോപണം. പരീക്ഷാ തീയതി ഉടൻ തന്നെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: