ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയ്ലി. ബുധനാഴ്ചയാണ് കമ്പനിയുടെ ബ്രാഞ്ചായ സ്ട്രാറ്റെജിക് കമ്മ്യൂണിക്കേഴ്സ് ഇന്ത്യയിൽ നടത്തിയ പ്രവർത്തനത്തെക്കുറിച്ച് ക്രിസ്റ്റഫർ വെയ്ലി വെളിപ്പെടുത്തിയത്.
2007 ലാണ് വിവരങ്ങള്‍ ശേഖരിച്ചത്. കേരളം, പശ്ചിമ ബംഗാൾ, ജാർഖണ്ട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രവർത്തിച്ചതെന്ന് വെയ്ലി പറഞ്ഞു. ഇന്ത്യയിലെ 600 ജില്ലകളിലെ ഏഴ് ലക്ഷത്തോളം ഗ്രാമങ്ങളുടെ വിവര ശേഖരിച്ചുവെന്ന് വെയ്ലി പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി ജാതി നിർണ്ണയവും നടത്തിയെന്നും വെയ്ലി സൂചിപ്പിച്ചു. തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു എന്നു വ്യക്തമാക്കിയ വെയ്ലി ഇതിനായി ആരാണ് നിയോഗിച്ചതെന്നു വെളിപ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: