ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം

Wednesday 28 March 2018 6:01 pm IST

ന്യൂദൽഹി: സിബി‌എസ്‌എ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ന്ന വാര്‍ത്ത സിബിഎസ്‌ഇ ഔദ്യോഗികമായി അറിയിച്ചതിനു പിന്നാലെയാണ് മോദി കര്‍ശന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി പ്രധാനമന്ത്രി സംസാരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പരീക്ഷ ക്രമക്കേടു കൂടാതെ നടക്കണമെന്നതില്‍ പ്രധാനമന്ത്രി പ്രത്യേകം പ്രാധാന്യം നല്‍കിവന്നിരുന്നുവെന്നുംന്ന ജാവദേക്കര്‍ വ്യക്തമാക്കി. ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയമിച്ചുവെന്നും, പിന്നിലെ കുറ്റക്കാരെ ഉടന്‍ വെളിച്ചത്തു കൊണ്ടുവരുമെന്നും, കുട്ടികളുടെ ജീവിതം വെച്ച്‌ കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇത്തരത്തില്‍ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർന്നെന്ന വിവാദത്തെ തുടർന്ന് സിബിഎസ്ഇ 2018ലെ പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പ്ലസ്ടുവിലെ എക്ണോമിക്സ് പരീക്ഷയും രണ്ടാമത് നടത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സിബിഎസ്ഇയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് ദിവസമാണെന്നത് അറിയിച്ചിട്ടില്ല.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.