ന്യൂദല്‍ഹി: ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ജൂണ്‍ 30 വരെയാണ് നീട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റേതാണ് തീരുമാനം. മാര്‍ച്ച് 31 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു.
ആധാര്‍ കാര്‍ഡ് വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തിരുന്നു. ആധാര്‍ സംബന്ധിച്ച കേസില്‍ അന്തിമ വിധി വരുന്നതു വരെ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: