അമ്പപ്പുഴയില്‍ കൊടിയേറ്റ് ഒന്നിന്

Thursday 29 March 2018 1:00 am IST


അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രില്‍ ഒന്നിന് കൊടിയേറും. പത്തിന് ആറാട്ടോടെ സമാപിക്കും.
 ഒന്നിന് പകല്‍ 12.15 ന് തന്ത്രിമാരായ കടിയക്കോല്‍ കൃഷ്ണനമ്പൂതിരിയുടെയും പുതുമനശ്രീധരന്‍ നമ്പൂതിരികളുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും.  ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അംഗങ്ങളായ കെ രാഘവന്‍, കെ വി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസും എന്നിവര്‍ പങ്കെടുക്കും. ഭക്തിഗാനമേള, നൃത്തസന്ധ്യ, സംഗീതസദസ്, കവിയരങ്ങ്, ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും, ഇരട്ടഗരുഡനും പടയണിയും, കഥകളി, ഓട്ടന്‍തുള്ളല്‍, തിരുവാതിരകളി, കുളത്തില്‍വേല, തിരുമുമ്പില്‍വേല, ഭജന്‍, ഹരികഥ, ഭരതനാട്യം, ബാലെ, സ്പെഷ്യല്‍പഞ്ചവാദ്യം,അഷ്ടപതികച്ചേരി, നാദസ്വരക്കച്ചരി എന്നിവയും ഉണ്ടാകും.
 ഒന്‍പതാം ഉത്സവദിവസമായ ഏപ്രില്‍ ഒന്‍പതിന് പകല്‍ 12.30 ന് ചരിത്രപ്രസിദ്ധമായ നാടകശാല സദ്യയും പത്താം ഉത്സവ ദിവസം വൈകിട്ട് 4.30 ന് കഞ്ഞിപാടം വട്ടപ്പായിത്തറ ക്ഷേത്രത്തില്‍നിന്നും പള്ളിവാള്‍ വരവും തെക്കേടത്ത് വാര്യത്തുനിന്നും തൃച്ചന്തനം വരവും നടക്കും.
 അഞ്ചിന് ആറാട്ട് പുറപ്പാടും രാത്രി ഒന്‍പതിന് ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ നിന്നും ആറാട്ട് തിരിച്ചെഴുന്നള്ളിപ്പും നടത്തി പുലര്‍ച്ചെ മൂന്നിന് അകത്തെഴുന്നള്ളിപ്പും ചുറ്റുവിളക്ക് സമര്‍പ്പണവും നടത്തി കൊടിയിറക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. ഗോപലകൃഷ്ണന്‍, ഉപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ബി ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.