ചേര്‍ത്തല: കാര്‍ത്ത്യായനി ദേവിക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരോത്സവം ഇന്ന്. പൂരത്തിന്റെ പ്രധാന ചടങ്ങായ പൂരം വേലതുള്ളല്‍ വൈകിട്ട് നാലിന് ആരംഭിക്കും. തെക്കേ ചേരുവാരം വക പൂരോത്സവ ദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് തൃപ്പൂരദര്‍ശനം ആരംഭിക്കും. രാവിലെ ആറിന് തൃപ്പൂരകുളത്തിലേക്ക് ആറാട്ട് പുറപ്പെടും, 11ന് ആറാട്ട് വരവ് എതിരേല്പ്. വൈകിട്ട് നാലിന് തെക്കേ തെരുവില്‍ നിന്നും പൂരം വേലതുള്ളല്‍ ആരംഭിക്കും, 7.15ന് പ്രസിദ്ധമായ പൂരം വേലവരവ്, തുടര്‍ന്ന് അന്നം കുമ്പിടീക്കല്‍, എട്ടിന് ആറാട്ട് പുറപ്പാട്, ഒന്‍പതിന് പിന്നണി ഗായകരായ ചന്ദ്രലേഖ, പള്ളിപ്പുറം സുനില്‍, തുമ്പൂര്‍ സുബ്രഹ്മണ്യം എന്നിവര്‍ നയിക്കുന്ന ഭക്തിഗാനമേള, 11ന് ആറാട്ട് വരവ്, 11.30ന് നൃത്തനാടകം, തുടര്‍ന്ന് പള്ളിവേട്ട, നാലിന് ചൂട്ട് പടയണി, പൂരം കൈമാറല്‍. വടക്കേ ചേരുവാരം വക മകം ഉത്സവത്തിന്റെ ഭാഗമായി നടന്ന മകം വേലതുള്ളലില് ആയിരങ്ങള്‍ പങ്കാളികളായി.
വെള്ളിയാഴ്ച ഉത്രം ആറാട്ടോടെ പൂരം ഉത്സവം കൊടിയിറങ്ങും. വൈകിട്ട് നാലിന് വടക്കുഭാഗത്തേയ്ക്ക് പറയ്ക്കെഴുന്നള്ളിപ്പ്, ഏഴിന് പറവരവ്, രാത്രി 8.30ന് കൊടിയിറക്ക്,തുടര്‍ന്ന് ആറാട്ട് പുറപ്പാട്, പുലര്‍ച്ചെ 2.30ന് ആറാട്ട് വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: