മുഹമ്മ: വേദവ്യാസ വിദ്യാപീഠത്തിന് എന്‍ഐഒഎസ് അംഗീകാരം ലഭിച്ചു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗിന്റെ അംഗികൃത കേന്ദ്രമായി വേദവ്യാസ വിദ്യാപീഠത്തിന് അനുമതി ലഭിച്ചു.സ്കൂളിന്റെ 36-ാമത് വാര്‍ഷിക സമ്മേളനത്തില്‍ ഡോ.ജി നാഗേന്ദ്ര പ്രഭുവില്‍ നിന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന് അംഗീകാര പത്രം ഏറ്റുവാങ്ങി.
സ്കൂള്‍ സെക്രട്ടറി വി. എന്‍. രാജശേഖരന് അധ്യക്ഷനായി. ഡോ:വിഷ്ണുമോഹന് മുഖ്യപ്രഭാഷണം നടത്തി.വിത്യാര്ത്ഥികള്ക്ക് പുരസ്ക്കാരങ്ങള്‍ നല്കി. പ്രിന്‍സിപ്പള്‍ ഇന്ദു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് വിശ്വരാജ്, മഞ്ജു, സുനിജലക്ഷ്മി, കലാനായര്‍,മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: