വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

Thursday 29 March 2018 2:00 am IST

 

അരൂര്‍: ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഓട്ടോ തല കീഴായി മറിഞ്ഞ്മൂന്നു പേര്‍ക്ക് പരിക്ക്. കുത്തിയതോട് പഞ്ചായത്ത് 11-ാം വാര്‍ഡ് പുതിയ നികര്‍ത്തില്‍ ദിലീപ്(46), കുറ്റനാട് നികര്‍ത്ത് കുഞ്ഞുമോന്‍(48), കുട്ടന്‍,(40) എന്നിവരാണ് പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ചൊവ്വാഴ്ച്ച  രാത്രി ചാവടി-പള്ളിത്തോടു റോഡിലായിരുന്നു അപകടം. ചേര്‍ത്തലയില്‍ നിന്നു പള്ളിത്തോട്ടിലേക്കു പോകുകയായിരുന്ന ബസുമായാണ് ചാവടി ഭാഗത്തേക്കു പോയ ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തകിടം മറിഞ്ഞു. ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്നു വണ്ടാനം മെഡിക്കല്‍ കോളേജിലും എത്തിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.