മന്ത്രി വിത്തിറക്കിയ പാടശേഖരത്ത് വെള്ളം എത്തുന്നില്ല

Thursday 29 March 2018 2:00 am IST
മണര്‍കാട്: തരിശായി കിടന്ന വടവാതൂര്‍-മാലം-കരിക്കോട്ടുമൂല പാടശേഖരത്തില്‍ വെള്ളം കിട്ടാത്തത് ഉദ്യോഗസ്ഥ അനാസ്ഥ മൂലം. കൃഷിമന്ത്രി വിത്തിറക്കിയ പാടശേഖരത്തില്‍ ഇപ്പോള്‍ കളകള്‍ മാത്രമാണ് വളരുന്നത്. പാടശേഖരം കൃഷിയോഗ്യമാക്കാന്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്‌തെങ്കിലും ഈ പാടശേഖരത്തില്‍ വെള്ളം എത്തിയില്ല. പെട്ടിയും പറയും സ്ഥാപിച്ചതിലെ ക്രമക്കേടാണ് കാരണം.

 

മണര്‍കാട്: തരിശായി കിടന്ന വടവാതൂര്‍-മാലം-കരിക്കോട്ടുമൂല പാടശേഖരത്തില്‍ വെള്ളം കിട്ടാത്തത് ഉദ്യോഗസ്ഥ അനാസ്ഥ മൂലം. കൃഷിമന്ത്രി വിത്തിറക്കിയ പാടശേഖരത്തില്‍ ഇപ്പോള്‍ കളകള്‍ മാത്രമാണ് വളരുന്നത്. പാടശേഖരം കൃഷിയോഗ്യമാക്കാന്‍ മീനച്ചിലാറ്റില്‍ നിന്നും  വെള്ളം പമ്പു ചെയ്‌തെങ്കിലും ഈ പാടശേഖരത്തില്‍ വെള്ളം എത്തിയില്ല. പെട്ടിയും പറയും സ്ഥാപിച്ചതിലെ ക്രമക്കേടാണ് കാരണം.

മീനന്തറയാറിന് കുറുകെയുള്ള മുന്നു പാലത്തിനടിയിലെ കോണ്‍ക്രീറ്റ് ബെഡ് മൂലമാണ് വെള്ളം പാടശേഖരത്ത്് എത്താത്തത്. മാത്രമല്ല വടവാതൂര്‍ ശാസ്താ കടവിന് സമീപം കൈതേക്കെട്ടില്‍ പെട്ടിയും പറയും സ്ഥാപിക്കണം.പാടം ഒരുക്കുന്നതിനായി  പാടത്തു നിന്നും വെള്ളം മീനന്തറയാറ്റിലേക്ക് പമ്പു ചെയ്യണം.കൃഷി ആരംഭിച്ചു കഴിഞ്ഞാല്‍ മീനന്തറയാറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്തു പാടത്തേക്ക് കയറ്റണം. പെട്ടിയും പറയും സ്ഥാപിച്ചാണ് ഇതു ചെയ്യുന്നത്.ആദ്യം പെട്ടിയും പറയും ആറ്റിലേക്കും പിന്നീട് തിരിച്ചുമാണ് സ്ഥാപിക്കുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥ അനാസ്ഥ മൂലം പെട്ടിയും പറയും തിരിച്ചു സ്ഥാപിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വെള്ളം പമ്പു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. 

തുടര്‍ന്ന് മോട്ടര്‍ സ്ഥാപിച്ചാണ് വെള്ളം പമ്പു ചെയ്യുന്നത്. മാത്രമല്ല താഴ്ന്ന പാടത്തേക്ക് വെള്ളം കയറാതെ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തണം.ഇതൊന്നും ചെയ്യാന്‍ അറിയാത്ത ഉദ്യോഗസ്ഥനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. യഥാസമയത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ കാല താമസം വരുത്തിയതായി  കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കര്‍ഷകര്‍ പരാതിപ്പെട്ടു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന കര്‍ഷകരോട് ഉദ്യോഗസ്ഥര്‍ ദാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍ നദീ സംയോജനത്തിന്റെ ഭാഗമായാണ് കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. മീനച്ചിലാറില്‍ നിന്നും മീനന്തറയാറിലേക്ക്്് വെള്ളം പമ്പു ചെയ്തു വിഎംകെ പാടശേഖരത്തില്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം.  ഇതിനായി സര്‍ക്കാര്‍ 1.35 കോടി രൂപ അനുവദിച്ചു.

മാലം പാടശേഖരത്ത് വെള്ളമില്ലാത്തതിനാല്‍ ടാങ്കറില്‍ വെള്ളം കൊണ്ടു വരേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. ഈ ഉദ്യോഗസ്ഥന്‍ കര്‍ഷകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും പരാതിയുണ്ട്. കെഴുവള്ളി പാടത്ത് 50 ഏക്കറില്‍ കൃഷി ചെയ്ത ഒരു കര്‍ഷകന്റെ ആനുകൂല്ല്യം ഈ ഉദ്യോഗസ്ഥന്‍ തടഞ്ഞു വച്ചതായി നേരത്തെ പരാതി ഉണ്ടായിരുന്നു. മാദ്ധ്യമ വാര്‍ത്തയേ തുടര്‍ന്ന് അയര്‍ക്കുന്നം കൃഷിഭവന്‍ ഇടപ്പെട്ടാണ് കര്‍ഷകന് ആനുകുല്ല്യം കിട്ടിയത്.സിപിഎം സംഘടനാ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവാണെന്ന ആരോപണവും ശക്തമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.