കോട്ടയം: കെഎസ്ആര്‍ടിസിയിലെ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കെഎസ്ടിഇഎസ് (ബിഎംഎസ്) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കരോട് ശത്രുതാമനോഭാവത്തിലുള്ള പെരുമാറ്റം അവസാനിപ്പിക്കണം. എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും രണ്ടുവര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും വിവിധ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ്ടിഇഎസ് (ബിഎംഎസ്) ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനവും പ്രകടനവും നടന്നു. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.എന്‍. ബാബുലാല്‍ അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി വി.എസ്. പ്രസാദ് (പ്രസിഡന്റ്), ഇ.ടി. ഓമനക്കുട്ടന്, എം.സി. ജയന്, പി.ബി. സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), ബാബുലാല്‍ (സെക്രട്ടറി), പി. പ്രദീപ്കുമാര്‍, പി.പി. രതീഷ്, എസ്. വിഷ്ണു (ജോ.സെക്രട്ടറിമാര്‍), വിപിന്‍ വിഷ്ണു (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: