കോട്ടയം: നഗരത്തില്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9 മണിയോടെ വ്യാപര ഭവന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറും പ്രിന്ററും കത്തി നശിച്ചു. ഈരയില്‍ക്കടവ് സ്വദേശി ഫെന്നി മാത്യുവിന്റേതാണ് സ്ഥാപനം. ഉദ്ദേശം 60,000 രൂപയുടെ നഷ്ടം ഉണ്ടായി. ഉടമ ഗ്ലാസ് ഡോര്‍ അടച്ച് പുറത്ത് പോയപ്പോഴാണ് തീ പിടിച്ചത്. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന ഡോര്‍ തകര്‍ത്താണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: