ബസില്‍നിന്ന് വീണ് പരിക്ക്

Thursday 29 March 2018 2:00 am IST
പാലാ: ബസിന്റെ മുന്‍വാതിലിലൂടെ തെറിച്ചുവീണ് മദ്ധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്. പാലാ കെഎസ്ഇബിക്ക് സമീപം ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടം

 

പാലാ: ബസിന്റെ മുന്‍വാതിലിലൂടെ തെറിച്ചുവീണ് മദ്ധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്. പാലാ കെഎസ്ഇബിക്ക് സമീപം ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടം. കൂത്താട്ടുകുളം താഴത്ത്പുറത്ത് സിന്ധുവി(46)നാണ് സാരമായി പരിക്കേറ്റത്. പാലാ-കൂത്താട്ടുകുളം റൂട്ടിലോടുന്ന അകശാല ബസിന്റെ മുന്‍വശത്തെ വാതിലിലൂടെയാണ് ഇവര്‍ റോഡിലേക്ക് തെറിച്ചുവീണത്. ഉടന്‍തന്നെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.