ലോക ചെസ്:ഫാബിയാനോ കാള്‍സനെ നേരിടും

Thursday 29 March 2018 2:22 am IST

ബര്‍ലിന്‍: അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഫാബിയാനോ കരൗണ ലോക ചെസ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍ മാഗ്‌നസ്  കാള്‍സനെ നേരിടും. നവംബറിലാണ് കിരീടപ്പോരാട്ടം.

കാന്‍ഡിഡേറ്റ്്‌സ് ചെസ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായാണ് ഫാബിയാനോ കിരീടപ്പോരാട്ടത്തില്‍ കാള്‍സനെ നേരിടാന്‍ യോഗ്യത  നേടിയത്. 1972 ല്‍ ബോബി ഫിഷറിനുശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ താരം ലോക ചെസ് കിരീടത്തിനായി പൊരുതാന്‍ അര്‍ഹത നേടുന്നത്.

കാന്‍ഡിറ്റേ്‌സ്് ടൂര്‍ണമെന്റിലെ അവസാന ഗെയിമില്‍ റഷ്യയുടെ അലെക്‌സാണ്ടര്‍ ഗ്രിസ്ചുക്കിനെ തോല്‍പ്പിച്ചതോടെ ഫാബിയാനോ പതിനാല് റൗണ്ടില്‍ ഒമ്പത് പോയിന്റുമായി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.

ലോക ചെസ് ചാമ്പ്യനെ നിശ്ചയിക്കുന്ന പോരാട്ടം ലണ്ടനില്‍ നവംബര്‍ ഒമ്പത് മുതല്‍ 28 വരെ നടക്കും. നിലവിലെ ചാമ്പ്യനായ കാള്‍സന്‍ ഇത് മൂന്നാം തവണയാണ് ലോക കിരീടം നിലനിര്‍ത്താനായി പൊരുതുന്നത്. 2013 ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചാണ് കാള്‍സന്‍ ആദ്യ ലോക കിരീടം നേടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.