മുംബൈ: ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് ജയം. ഇംഗ്ലണ്ടിനെ അവര്‍ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.
ടോസ് നേടി ഫീല്‍ഡ് ചെയ്ത ഓസീസ് വനിതകള്‍ ഇംഗ്ലണ്ടിനെ 17.4 ഓവറില്‍ 96 റണ്‍സിന് പുറത്താക്കി. മറുപടി പറഞ്ഞ ഓസീസ് 11.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 97 റണ്‍സ് എടുത്തു.
എല്‍സി പെറിയും ക്യാപ്റ്റന്‍ ലാനിങ്ങിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഓസീസിന് വിജയമൊരുക്കിയത്. 32 പന്തില്‍ 47 റണ്‍സ് നേടിയ പെറിയും 28 പന്തില്‍ 41 റണ്‍സ് അടിച്ചെടുത്ത ലാനിങ്ങും പുറത്താകാതെ നിന്നു. പെറിയാണ് കളിയിലെ താരം. നേരത്തെ 25 റണ്‍സ് വഴങ്ങി പെറി ഒരു വിക്കറ്റും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: