ഇംഗ്ലണ്ടിനെ ഇറ്റലി തളച്ചു

Thursday 29 March 2018 2:25 am IST

ലണ്ടന്‍: കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുളളപ്പോള്‍ ലോറന്‍സോ ഇന്‍സൈന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ഇറ്റലിക്ക് സമനില. വെംബ്ലയില്‍ അരങ്ങേറിയ ലോകകപ്പ് സന്നാഹ മത്സരത്തില്‍ തകര്‍ത്തുകളിച്ച ഇംഗ്ലണ്ടിനെയാണ് ഇറ്റലി സമനിലയില്‍ പിടിച്ചു നിര്‍ത്തിയത്. 1-1.

തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ഇംഗ്ലണ്ട് 26-ാം മിനിറ്റില്‍ ജെയ്മി വാര്‍ഡിയുടെ ഗോളില്‍ ലീഡ് നേടി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഇംഗ്ലണ്ടിന്റെ ജെയിംസ് ടര്‍ക്കോസ്‌ക്കി ഇറ്റലിയുടെ ഫെഡറിക്കോയെ ബോക്‌സിനുള്ളില്‍ വീഴ്ത്തി. ഈ ഫൗളിന് ജര്‍മന്‍ റഫറി ആദ്യം പെനാല്‍റ്റി വിധിച്ചില്ല. പക്ഷെ വീഡിയോ അസിസ്റ്റന്‍ഡ് റഫറി ( വിഎആര്‍) സംവിധാനത്തില്‍ ഫൗള്‍ വ്യക്തമായതോടെ റഫറി ആദ്യ തീരുമാനം മാറ്റി. പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ലോറന്‍സോക്ക് ലക്ഷ്യം തെറ്റിയില്ല (1-1).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.