ഇന്ത്യന്‍ സംഘം ഗോള്‍ഡ്‌കോസ്റ്റില്‍

Thursday 29 March 2018 2:27 am IST

ഗോള്‍ഡ് കോസ്റ്റ്: അടുത്തയാഴ്ച ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘം ഗോള്‍ഡ് കോസ്റ്റില്‍ എത്തിചേര്‍ന്നു. 200 പേര്‍ അടങ്ങുന്ന ആദ്യ ടീമാണ് ഇവിടെയെത്തിയത്.

അത്‌ലറ്റിക്‌സ്, ബോക്‌സിങ്ങ്, ബാസ്‌ക്കറ്റ്‌ബോള്‍, ഹോക്കി, ലാണ്‍ ബൗളിങ്, ഷൂട്ടിങ് ടീമംഗങ്ങളാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ചീഫ് ദെ മിഷന്‍ വിക്രം സിങ് സിസോദിയ, ടീം മനേജര്‍മാരായ നാംദേവ്, അജയ് നരാംഗ്, ഷിയാദ് എന്നിവര്‍ ചേര്‍ന്ന് ടീമംഗങ്ങളെ ഗെയിംസ് വില്ലേജില്‍ എത്തിച്ചു.

ഏപ്രില്‍ നാലു മുതല്‍ പതിനഞ്ചുവരെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. കായിക താരങ്ങളും ഓഫീഷ്യല്‍സും അടക്കം 352 അംഗ ഇന്ത്യന്‍ സംഘം ഗെയിംസില്‍ പങ്കെടുക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.