കണ്ണൂര്‍: പുതുതായി വീട് നിര്‍മ്മിച്ച് മാറിത്താമസിച്ചുവരുന്ന കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് റിട്ടയറീസ് ഫോറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എ.എം.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.പി.കൃഷ്ണദാസ്, ടി.വേണുഗോപാല്‍, പി.പി.ഹരീന്ദ്രന്‍, കെ.ഹാരിസ്, വി.ടി.മാത്യു, പി.നാരായണന്, കെ.മുഹമ്മദലി, ടി.പി.അശോകന്, എം.ഭാസ്കരന്, കെ.രാമകൃഷ്ണന്, എസ്.വി.ഗിരിജ എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനം ഏപ്രില്‍ 21 ന് പയ്യന്നൂരില്‍ നടത്താന്‍ തീരുമാനിച്ചു. മേഖലാ കണ്‍വീനര്‍മാരായി പി.ഗംഗാധരന് അടിയോടി(പയ്യന്നൂര്‍), എം.വി.ഹരിദാസ്(തളിപ്പറമ്പ്), എന്‍.രവീന്ദ്രന്(ഇരിട്ടി), സി.കെ.ഭരതന്(കണ്ണൂര്‍ സൗത്ത്), ഇ.കെ.ഗോപാലന്(കണ്ണൂര്‍ നോര്‍ത്ത്), പി.വി.ശശിധരന്(തലശ്ശേരി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: