ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പ്

Wednesday 28 March 2018 10:39 pm IST

 

കണ്ണൂര്‍: സംഗമം റസിഡന്‍സ് അസോസിയേഷന്‍ അമ്പല വയലില്‍ ഒരുക്കിയ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റാള്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍, ഭക്തിസംവര്‍ധിനീയോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ടി.കെ.രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്റ്റാളിലെ വീഡിയോ പ്രദര്‍ശനം കെ.പി.പവിത്രന്‍ ഉദ്ഘാടനം ചെയ്തു. തളാപ്പ് സുന്ദരേശ്വരക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും ദേശീയ ജനതാവകാശ സംഘടനയുടെയും സഹകരണത്തോടെ നടക്കുന്ന പ്രദര്‍ശനം വൈകുന്നേരം 6.30 മുതല്‍ രാത്രി 10.30 വരെ നടക്കും. രാത്രി 7 മുതല്‍ 8 വരെ സൈക്കോതെറാപ്പിസ്റ്റ് കൗണ്‍സിലര്‍മാരായ പ്രദീപന്‍ മാലോത്ത്, രാജേഷ് തുടങ്ങിയവരുടെ പ്രഭാഷണം ഉണ്ടായിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.