മുത്തപ്പന്‍ ദേശീയ സെമിനാര്‍ കുന്നത്തൂര്‍പ്പാടിയില്‍

Wednesday 28 March 2018 10:39 pm IST

 

പയ്യാവൂര്‍: മുത്തപ്പന്‍ ദൈവസങ്കല്‍പ്പത്തെക്കുറിച്ച് രണ്ട് ദിവസത്തെ ദേശീയ സെമിനാര്‍  മെയ് 5, 6 തീയ്യതികളില്‍ കുന്നത്തൂര്‍പ്പാടി താഴെദേവസ്ഥാനത്ത് നടക്കും. ജില്ലയിലെ ഗോത്രവിഭാഗമായ അടിയാന്‍മാരുടെ പൂര്‍വ്വികാരാധനയില്‍ നിന്ന് തുടങ്ങി നായാട്ടുദേവനായും കാര്‍ഷികദേവനായും പില്‍ക്കാലത്ത് എല്ലാ ജാതി വിഭാഗങ്ങളുടെയും ആരാധനാ മൂര്‍ത്തിയായും മുത്തപ്പസങ്കല്‍പ്പം പരിണമിക്കുകയായിരുന്നു. മുത്തപ്പന്‍ ആരാധനയെ ചരിത്രം, പുരാവസ്തു പഠനം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭൂമിബന്ധങ്ങള്‍, നാടോടി വിജ്ഞാന അനുഷ്ഠാനം, സാംസ്‌കാരിക പഠനം, ഗോത്രപഠനം, പൂര്‍വ്വികാരാധന തുടങ്ങിയ വിവിധ തലങ്ങളില്‍ നിന്നും സമീപിക്കുകയാണ് സെമിനാറിന്റെ ഉദ്ദേശം. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സര്‍വ്വകലാശാലകളിലെ ഗവേഷകരും അധ്യാപകരും സ്വതന്ത്ര ഗവേഷകരും പണ്ഡിതരും അവരുടേതായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഈ വിഷയങ്ങളില്‍ തല്‍പ്പരരയായ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിനിധികളായി പങ്കെടുക്കാം. 

സെമിനാറിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വിനോദ് പയ്യട, ഡോ.ടി.പവിത്രന്‍, ഡോ.പി.ഷൈമ, എന്‍.ഷൈജു, ഉണ്ണി പെരുംകുളത്ത്, ടി.കെ.കുമാരന്‍, അജിഷ പെരുംകുളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍-ചെയര്‍മാന്‍, ടി.വിജയന്‍, കുമാരന്‍ തെക്കെപ്പറമ്പില്‍-വൈസ് ചെയര്‍മാന്‍മാര്‍, അഡ്വ.വിനോദ് പയ്യട-കണ്‍വീനര്‍, ഉണ്ണി പെരുംകുളത്ത്, വിജയന്‍ പുളുക്കൂല്‍-ജോയന്റ് കണ്‍വീനര്‍മാര്‍, അജീഷ് പെരുംകുളത്ത്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.