കലക്ടറേറ്റ് ധര്‍ണ നടത്തി

Wednesday 28 March 2018 10:40 pm IST

 

കണ്ണൂര്‍: കരിവെള്ളൂര്‍ പാലത്തറ കോളനിയിലെ തച്ചന്‍ ബൈജുവിന്റെ ദുരൂഹമരണം സംബന്ധിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കേരള പട്ടികജാതി/പട്ടികവര്‍ഗ്ഗ ഐക്യവേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടന്ന കൂട്ടധര്‍ണ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് വെള്ളാര്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മടക്കുടിയന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, പ്രഭാകരന്‍ നാറാത്ത്, ടി.വി.ബാലന്‍, പി.കെ.പ്രേംകുമാര്‍, എ.വിനോദന്‍, സുവര്‍ണ്ണരാജ്, തച്ചന്‍ നാരായണന്‍, സി.സുബ്രഹ്മണ്യന്‍, അനില്‍ കരക്കാട്, പനയന്‍ കുഞ്ഞിരാമന്‍, സൗമ്യ, ഷിംന, അനിരുദ്ധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.