കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Wednesday 28 March 2018 10:41 pm IST

 

കണ്ണൂര്‍: കൃത്രിമ ജലപാതാ വിരുദ്ധ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. അഡ്വ.കസ്തൂരി ദേവന്‍ ഉദ്ഘാടനം ചെയ്തു. സി.പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ് ബാബു എളയാവൂര്‍, അന്‍സാരി തില്ലങ്കേരി, ഒ.പി.ഷീജ, അഡ്വ.ഗോപാലന്‍, കെ.കെ.സുധീര്‍ കുമാര്‍, കെ.കെ.ബാലകൃഷ്ണന്‍, കെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സമരസമിതി ചെയര്‍മാന്‍ സി.പി.മുകുന്ദന്‍, കെ.കെ.പ്രേമന്‍, എന്‍.രതി, കെ.വി.മനോഹരന്‍, കെ.ബിജു, സിഗീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.