അവധിക്കാലം അറിവിന്റെ കാലം

Wednesday 28 March 2018 10:42 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി പഠനാനുഭവ ക്യാമ്പ് സംഘടിപ്പിക്കും. അറിവിന്റെ പ്രയോഗങ്ങള്‍, ആസ്വാദനത്തിന്റെ വൈവിധ്യതലങ്ങള്‍, നിര്‍മ്മാണ പ്രക്രിയകള്‍, മനനം, പരീക്ഷണങ്ങള്‍ തുടങ്ങി വിവിധങ്ങളായ അനുഭവങ്ങളാണ് ഈ ദിവസങ്ങളില്‍ ഒരുക്കുന്നത്. 2017-18 വര്‍ഷം 3-ാം ക്ലാസു മുതല്‍ 7-ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും 8-ാം ക്ലാസു മുതല്‍ 11-ാം ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇതില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്. എല്ലാ സിലബസ്സിലുമുള്ള കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വാനപരിചയം, പ്രകൃതി സഹവാസം, പുഴയറിവ്, പ്രൊജക്ട് രചന തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഏപ്രില്‍ 24 മുതല്‍ 28 വരെ പ്രൈമറി വിഭാഗത്തിനും (3-7) ഏപ്രില്‍ 29 മുതല്‍ മെയ് 3 വരെ സെക്കണ്ടറി (8-11) വിഭാഗത്തിനുമാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെടുക. 300 രൂപ പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുണ്ട്. പഠനപ്രയോഗത്തിനുള്ള സാമഗ്രികള്‍ സയന്‍സ് പാര്‍ക്ക് ഒരുക്കും. ഏപ്രില്‍ 20 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04972 766780, 8138040713 

 പരിശീലനക്യാമ്പില്‍ പ്രൊഫ. എ.സുകേഷ്, ഡോ.പി.മനോഹരന്‍, ഡോ.പി.ശ്രീജ, പ്രൊഫ.അബ്ദുള്ളക്കുട്ടി, സനല്‍ ജോസഫ്, പ്രമോദ് അടുത്തില, രമേശന്‍ മേപ്പേരി, സി.സുനില്‍ കുമാര്‍, ടി.പി. വേണുഗോപാലന്‍, എ.വി.അജയകുമാര്‍, കെ.ടി.ബാബുരാജ്, ഡോ.ഇ.ഉണ്ണികൃഷ്ണന്‍, ഡോ. ഗോവിന്ദവര്‍മ്മരാജ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേരെയാണ് ഓരോ ബാച്ചിലും പങ്കെടുപ്പിക്കുക. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.