കണ്ണൂര്‍: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് 35-ാം ജില്ലാ സമ്മേളനം നവനീതം ഓഡിറ്റോറിയത്തില്‍ നടന്നു. എഡിജിപി ഡോ.ബി.സന്ധ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെപിഒഎ ജില്ലാ പ്രസിഡണ്ട് ടി.കെ.രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഐജി മഹിപാല്‍ യാദവ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎസ്പിമാരായ പ്രജീഷ് തോട്ടത്തില്‍, പി.പി.സദാനന്ദന്, സജേഷ് വാഴവളപ്പില്‍, സംസ്ഥാന പ്രസിഡണ്ട് കെ.ജി.പ്രകാശ് കുമാര്‍, സെക്രട്ടറി കെ.രാജേഷ്, പി.ആര്.മനോജ്, ഒ.വി.ജനാര്ദ്ദനന്, സി.ആര്.ബിജു, പി.രമേശന്, എന്‍.രാമകൃഷ്ണന്, സി.വി.തമ്പാന്, കെ.മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും നടന്നു. സിനിമാതാരം പ്രേംകുമാര്‍ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പിമാരായ എം.സുകുമാരന്‍, കെ.വി.വേണുഗോപാല്‍, സി.കെ.വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: