കണ്ണൂര്‍: ബര്‍ണശ്ശേരി എവര്‍ഗ്രീന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളിലായി എന്സിശേഖര് മെമ്മോറിയല്‍ ഓള് കേരള പുരുഷ െ്രെപസ് മണി ഹോക്കി ടൂര്‍ണമെന്റും ജാനകി ശേഖര്‍ മെമ്മോറിയല്‍ വനിത െ്രെപസ് മണി ഹോക്കി ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നു. കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ വെച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുരുഷ വിജയികള്‍ക്ക് പത്തായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് അയ്യായിരവും വനിത വിജയികള്‍ക്ക് പത്തായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് അയ്യായിരവും നല്‍കും.
കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നുമായി പത്ത് പുരുഷ ടീമുകളും എട്ട് വനിതാ ടീമും മത്സരത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കും. ടൂര്‍ണമെന്റില്‍ വെച്ച് പഴയകാല ജില്ലാ അസോസിയേഷന് ഭാരവാഹികളെ ടി വി രാഘവന് വൈദ്യര് മെമ്മോറിയല്‍ ഹോക്കി സമഗ്ര സംഭവാന പുരസ്കാര്‍2018 നല്കി ആദരിക്കും. ഏകദേശം പതിനാറ് ഭാരവാഹികളെയാണ് ഇത്തരത്തില്‍ ക്ലബ്ബ് ആദരിക്കുന്നത്. ഏപ്രില്‍ ഒന്നിന് വൈകീട്ട് അഞ്ചിന് തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സമ്മാനദാനം നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേലനത്തില്‍ കക്കറക്കല്‍ സുധീര്‍, കെ.നിയാസ്, ടി.പി.നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: