എസ്. സേതുമാധവന്റെ അമ്മ അന്തരിച്ചു

Thursday 29 March 2018 8:15 am IST

പാലക്കാട്: രാഷ്ട്രീയ സ്വയം സേവക സംഘം അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്റെ മാതാവ് ദേവകിയമ്മ(95)വടക്കന്തറ 'സുബി'യില്‍ അന്തരിച്ചു. പരേതനായ ശങ്കരമൂത്താന്റെ ഭാര്യയാണ്. രാഷ്ട്ര സേവികാ സമിതി ജില്ലാ സഞ്ചാലിക, ബാലഗോകുലം ജില്ലാ രക്ഷാധികാരി തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 

മറ്റ് മക്കള്‍: മനോന്മണി, അംബികാവതി, രാമചന്ദ്രന്‍, ശാന്ത, പരേതനായ ഭാസ്‌ക്കരന്‍ (റിട്ട. അധ്യാപകന്‍, മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹൈസ്‌കൂള്‍).മരുമക്കള്‍: ഇന്ദിര, ശിവശങ്കരന്‍, രാമകൃഷ്ണന്‍, ശാന്ത, ചെക്കപ്പന്‍. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കറുകോടി ശ്മശാനത്തില്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.