പാക്കിസ്ഥാനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 മരണം

Thursday 29 March 2018 8:21 am IST

കറാച്ചി: ദക്ഷിണ പാക്കിസ്ഥാനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു.  അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. കറാച്ചിക്ക് 280 മൈല്‍ വടക്ക് റോഹ്‌റി ജില്ലയിലായിരുന്നു അപകടം. അപകടത്തില്‍ ആറു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

വെയര്‍ഹൗസില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് മേല്‍ക്കൂര ഇടിഞ്ഞുവീണതെന്നാണ് വിവരം. പാക്കിസ്ഥാനില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാണ്. 2014-ല്‍ ലാഹോറില്‍ മോസ്‌ക് തകര്‍ന്നുവീണ് 24 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.