തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരു മരണം

Thursday 29 March 2018 8:37 am IST

തൃശൂര്‍: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോകുകയായിരുന്ന സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

ചിറ്റാട്ടുകര സ്വദേശി ഗബ്രിയേല്‍, എരുമപ്പെട്ടി സ്വദേശികളായ ഷാലിന്‍, ജോണി എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കൊടകരയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയപാതയിലൂടെ മലയാറ്റൂരിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി പാഞ്ഞുകയറുകയായിരു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.