രാജ്കോട്ട്: ഗുജറാത്തില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്കോട്ടിനടുത്തുള്ള ഹാന്ജിയസാറില് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഭൂചലനമുണ്ടായത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: