മോദി ഭരണത്തിൽ ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെട്ടു

Thursday 29 March 2018 11:17 am IST
മോദി ഭരണത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോക്കിയോയിലെ വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ.
"undefined"

ടോക്കിയോ: മോദി ഭരണത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോക്കിയോയിലെ വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ. പധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും തമ്മിലുള്ള സൗഹൃദമാണ് മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ കാരണമായത്. ഇതിന് മോദിയുടെ നേതൃത്വം ഗുണം ചെയ്‌തെന്നും സുഷമ വ്യക്തമാക്കി.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജപ്പാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം രാജ്യാന്തര വിഷയങ്ങളില്‍ പൊതുനിലപാട് രൂപീകരിക്കാനും ആണ് സന്ദര്‍ശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. ജപ്പാന്‍ വിദേശകാര്യ മന്ത്രി താരോ കൊനോയുമായി സുഷമ സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 30ന് പര്യടനം പൂര്‍ത്തിയാക്കി സുഷമ ഇന്ത്യയിലേക്ക് മടങ്ങും.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നു. 2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.