സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; സൂത്രധാരന്‍ കസ്റ്റഡിയില്‍

Thursday 29 March 2018 12:15 pm IST
സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ദല്‍ഹി സ്വദേശി വിക്കിയാണ് അറസ്റ്റിലായത്
"undefined"

ന്യൂദല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ദല്‍ഹി സ്വദേശി വിക്കിയാണ് അറസ്റ്റിലായത്. ദല്‍ഹിയില്‍ കൊച്ചിങ് സെന്റര്‍ നടത്തിവരികയായിരുന്നു നിക്കി.ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കൈയെഴുത്തു പ്രതി 10000 മുതല്‍ 15000 രൂപക്ക് വരെ വിറ്റിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ദല്‍ഹി രജീന്ദര്‍ നഗറിലെ കോച്ചിങ്ങ് സന്റെര്‍ സ്ഥാപകന്‍ വിക്കിക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മാര്‍ച്ച് 23ന് സിബിഎസ്ഇക്ക് ഫാക്‌സ് വഴി അജ്ഞാതന്‍ കത്തയച്ചിരുന്നു. ഈ വിവരം സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. രജീന്ദര്‍ നഗറിലെ രണ്ട് സ്‌കൂളുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.

പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷാ ദിവസം ചോദ്യപേപ്പറിന്റെ ഉത്തരങ്ങളടങ്ങിയ നാലു പേജ് സി.ബി.എസ്.ഇ ആസ്ഥാനത്ത് ലഭിച്ചിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്ലസ് ടു ഇക്കണോമിക്‌സും പത്താം ക്ലാസ് കണക്ക് പരീക്ഷയും വീണ്ടും നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.