രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നു

Thursday 29 March 2018 12:17 pm IST

ന്യൂദല്‍ഹി: 41 വര്‍ഷത്തെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകുന്നു. നിലവിലെ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ജൂലായില്‍ വിരമിക്കുന്നതോടെ കോണ്‍ഗ്രസിതര എംപി ആയിരിക്കും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തുക എന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭയില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ കൈയിലല്ല. ഉപാധ്യക്ഷ സ്ഥാനം കൂടി നഷ്ടമാകുന്നതോടെ  ചരിത്രത്തില്‍ ആദ്യമായായിരിക്കും പാര്‍ലമെന്റിലെ പ്രധാന നാല് പദവികളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതെ പോകുന്നത്. 

1977ല്‍ കോണ്‍ഗ്രസ് നേതാവ് രാംനിവാസ് മിര്‍ധയുടെ കാലം മുതലാണ് രാജ്യസഭയുടെ ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന്റെ എം.പിമാര്‍ക്ക് ലഭിച്ചു തുടങ്ങിയത്. 2002ല്‍ ബി.ജെ.പിയുടെ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ഉപരാഷ്ട്രപതി ആയതിന് ശേഷവും ഈ രീതി തുടര്‍ന്നു. ഉപരാഷ്ട്രപതിയാണ്, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷന്‍.

2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയില്‍ നിന്ന് ചരണ്‍ജിത് സിംഗ് അത്‌വാല്‍ ഡെപ്യൂട്ടി സ്പീക്കറായി. 2009ല്‍ കരിയ മുണ്ടയാണ് ഈ പദവിയിലെത്തിയത്. 2014ല്‍ കോണ്‍ഗ്രസിന് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അണ്ണാ ഡിഎംകെയ്ക്ക് നല്‍കിയിരുന്നു. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.