ന്യൂദൽഹി : മഹാവീർ ജയന്തിക്ക് ശ്രീബുദ്ധന്റെ ചിത്രം ട്വീറ്റ് ചെയ്ത് ആശംസയർപ്പിച്ച് ശശി തരൂർ എം.പി. ഹാപ്പി മഹാവീർ ജയന്തി എന്ന് ടൈപ്പ് ചെയ്ത് തരൂരിന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ് ചെയ്തത്.
എന്നാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയത് മഹാവീരനല്ല ശ്രീബുദ്ധനാണെന്ന് വ്യക്തമായതോടെ തരൂരിന് മറുപടിയായി ട്രോൾ മഴതന്നെ കമന്റുകളായെത്തി. രാമനവമിയുടെ ചിത്രമിട്ട് ഈദ് മുബാറക്ക് ആശംസയുൾപ്പെടെയുള്ള ട്രോളുകളാണ് തരൂരിനു മറുപടിയായെത്തിയത് .
ട്രോൾ മഴയിൽ കുളിച്ചതോടെ തരൂർ വിശദീകരണവുമായെത്തി. ചിത്രം കിട്ടിയ സൈറ്റിന്റെ ലിങ്ക് പോസ്റ്റ് ചെയ്തു. തനിക്ക് തെറ്റുപറ്റിയതു കൊണ്ട് മഹാവീർ ജയന്തിക്ക് ആശംസകൾ നേരുന്നവരുടെ എണ്ണം കൂടിയല്ലോ എന്നും ട്വീറ്റ് ചെയ്തു . പക്ഷേ ഈ മറുപടിക്കൊന്നും ട്രോളുകളെ തടയാൻ കഴിഞ്ഞില്ല.
— Shashi Tharoor (@ShashiTharoor) March 29, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: