ഇനി മുതല്‍ ഡോ.ഭീംറാവു റാംജി അംബേദ്കര്‍

Thursday 29 March 2018 3:20 pm IST
"undefined"

ലഖ്‌നൗ: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്കറിന്റെ മധ്യനാമമായി റാംജി എന്നു ചേര്‍ക്കാന്‍ യു.പി സര്‍ക്കാരിന്റെ ഉത്തരവ്. അംബേദ്കറിന്റെ പുതിയ പേര് ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പഴയതും പുതിയതുമായ രേഖകളിലും ഇതോടെ പുതിയ പേര് തന്നെയായിരിക്കും പ്രത്യക്ഷപ്പെടുക. അലഹാബാദ് ഹൈക്കോടതിയോടും ലഖ്‌നൗ ബെഞ്ചിനോടും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കാന്‍ യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

അംബേദ്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് 'ഡോ. ഭീം റാവു റാംജി അംബേദ്കര്‍' എന്ന പേരിലാണ്. ഇതും യുപി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് 2017 ഡിസംബര്‍ മുതല്‍ പേരു മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ആരംഭിച്ചിരുന്നതായി ബാബാസാഹിബ് ഡോ.ഭീംറാവു അംബേദ്കര്‍ മഹാസഭയുടെ ഡയറക്ടറായ ഡോ. ലാല്‍ജി പ്രസാദ് നിര്‍മ്മല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹം കത്തയച്ചിരുന്നു. 

അംബേദ്കറുടെ പേര് തെറ്റായി ഉച്ചരിക്കുന്നതും കത്തില്‍ കാണിച്ചിരുന്നു. രാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയില്‍ മധ്യനാമമായി അച്ഛന്റെ പേര് ഉള്‍പ്പെടുത്തുന്ന രീതി കണക്കിലെടുത്താണ് പേരിനൊപ്പം റാംജി എന്നു ചേര്‍ക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി മുതല്‍ പഴയതും പുതിയതുമായ എല്ലാ രേഖകളിലും ഡോ. ബീമാറാവു രാംജി അംബേദ്കര്‍ എന്നാണ് ഉണ്ടാകുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.