'ഞാനാകെ തകര്‍ന്നിരിക്കുകയാണ്'- പൊട്ടിക്കരഞ്ഞ് സ്മിത്ത്

Thursday 29 March 2018 3:37 pm IST
"undefined"

സിഡ്നി: വാര്‍ത്താസമ്മേളത്തിനിടെ പൊട്ടിക്കരഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്.എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ ഇതിന്റെ പേരില്‍ താന്‍ ഖേദിക്കുമെന്നും സമ്ത്ത് പറഞ്ഞു. 'ഞാന്‍ മാപ്പ് ചോദിക്കുന്നു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു കാര്യം എനിക്ക് വ്യക്തമാക്കാനുണ്ട്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നതായും സ്മിത്ത് പറഞ്ഞു.

തനിക്ക് സംഭവിച്ച തെറ്റും അതു മൂലമുണ്ടായ നഷ്ടവും പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും എല്ലാവരും മാപ്പ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ സിഡ്നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് സ്മിത്ത് വികാരാധീനനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.