വിദ്യാഭ്യാസം ലോകോത്തരമാക്കാന്‍ പുതിയ പദ്ധതി

Thursday 29 March 2018 4:28 pm IST
വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സമഗ്ര വിദ്യാഭ്യാസ പദ്ധതി കൊണ്ടുവരാന്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയില്‍ തീരുമാനമായി
"undefined"

ന്യൂദല്‍ഹി:  വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സമഗ്ര വിദ്യാഭ്യാസ പദ്ധതി കൊണ്ടുവരാന്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയില്‍ തീരുമാനമായി. നിലവില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി രൂപീകരിച്ചു നടപ്പിലാക്കി വരുന്ന സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍എംഎസ്എ), ടീച്ചര്‍ എജ്യുക്കേഷന്‍ (ടിഇ) എന്നിവ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. 2018 മാര്‍ച്ച് 31 മുതല്‍ 2020 വരെ പദ്ധതിയുടെ കാലാവധി. 

ഇതിനായി  75,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതലാണിത്. നഴ്‌സറി സ്‌കൂള്‍ തലം മുതല്‍ സീനിയര്‍ സെക്കന്‍ഡറി തലം വരെ പക്ഷാപാതരഹിതവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.